ന്യൂഡൽഹി : മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിസഭയിലേക്ക്. ഇന്ന് വൈകിട്ട് 6ന് നടക്കുന്ന മന്ത്രിസഭാ വികസനത്തിൽ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിസഭയിലെത്തും. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം. ബിജെപി ദേശീയ വക്താവും കേരളത്തിൽ എൻഡിഎ വൈസ്ചെയർമാനുമാണ്.
മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളയിൽ നിന്ന് ഇലക്ട്രീക്കൽ എൻജിനിയറിങ്ങിൽ ബിരുദവും അമേരിക്കയിലെ ചിക്കാഗോ ഇല്ലിനോയ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. 2013ൽ വിശ്വേശ്വരായ ടെക്നോളജിക്കൽ സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി. ബിപിഎൽ മൊബൈൽ സ്ഥാപകനും ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനുമാണ്.
.