ദുബായ് : ഐഎൻഎൽ മുൻ നേതാവ് ജലീൽ പുനലൂരിനെതിരെ ഗൾഫിലെ പോഷക സംഘടനയായ ഐഎംസിസി പ്രവർത്തകൻ നിയമ നടപടിക്ക്. ദുബായ് ഐഎംസിസി പ്രവർത്തകൻ നൂറുദ്ദീൻ പൈക്കാടിയാണു നിയമ നടപടിക്ക് ഒരുങ്ങുന്നത്.
നൂറുദ്ദീനെതിരെ ജലീൽ ഫെയ്സ്ബുക്കിൽ അപവാദ പ്രചാരണം നടത്തിയെന്നാണു പരാതി. നൂറുദ്ദീൻ ക്രമിനൽ ആണെന്നും ക്രിമിനൽ കേസിൽ ജയിൽ വാസം അനുഭവിച്ചിട്ടുള്ളയാളാണെന്നും മറ്റുമാണത്രെ ജലീൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
ഇതിനെതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. സമൂഹ മാധ്യമത്തിൽ അപവാദം പ്രചരിപ്പിച്ചതിന് സൈബ നിയമപ്രകാരമുള്ള കേസും മാനനഷ്ടക്കേസും ഫയൽ ചെയ്യാനാണ് നൂറുദ്ദീൻ തീരുമാനിച്ചിരിക്കുന്നത്.