മംഗളൂരു . മംഗളൂരു സിറ്റി കോര്പ്പറേഷന് നഗരസഭ ആയിരുന്നപ്പോള്‍ ടൗണ്‍ പ്ലാനിങ് ഓഫിസറായിരുന്ന കെ. ഐ. ജോർജ് (97) അന്തരിച്ചു. തൃശൂര്‍ കുന്നംകുളം കാക്കശ്ശേരി കുടുംബാംഗമാണ്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മംഗളൂരു സെന്റ് പോള്‍സ് സിഎസ്ഐ ദേവാലയ സെമിത്തേരിയില്‍. മംഗളൂരു നഗരസഭയില്‍ നാൽപത് വർഷത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നഗരത്തിലെ ലേ -ഔട്ടുകളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആസൂത്രണം ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. നഗരത്തിലെ ഭൂരിഭാഗം ഹൗസിങ് ലേ-ഔട്ടുകളും രൂപകല്പന ചെയ്ത അദ്ദേഹത്തിന് സ്വന്തമായി ഒരു വീടുണ്ടായിരുന്നില്ല. പരേതയായ തങ്കമ്മ ജോര്‍ജ് ആണു ഭാര്യ. മക്കള്‍ : ഒലീവ് അബ്രഹാം, മെര്ലിന് ജോണ്സണ്, നൈന ജോണ്സണ്.
.
.