മംഗളൂരു : കോവിഡ് പ്രതിസന്ധിയിൽ തുടർച്ചയായ 2-ാം വർഷവും ഓണാഘോഷവും ഓണസദ്യയും മുടങ്ങിയതോടെ മംഗളൂരു കേരള സമാജം ഓണക്കിറ്റ് വിതരണം ചെയ്തു.വിതരണം സമാജം പ്രസിഡണ്ട് ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. കേരള സമാജം മുഖമാസികയായ സമാജ സന്ദേശത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. ഓണസദ്യക്കുള്ള വിഭവങ്ങൾ അടങ്ങിയ 400 കിറ്റുകളാണ് അംഗങ്ങൾക്കു വിതരണം ചെയ്തത്. സെക്രട്ടറി മാക്സിൻ സെബാസ്റ്റ്യൻ പ്രസംഗിച്ചു.
.
.