മംഗളൂരു: പ്രാദേശിക പ്രതിഷേധത്തെയും നിയമ പോരാട്ടത്തേയും തുടര്‍ന്ന് മംഗളൂരു വിമാനത്താവളത്തിന്റെ പേര് അദാനി എന്റര്‍പ്രൈസസ് മാറ്റി.അദാനി മംഗളൂരു എയര്‍പോര്‍ട്ട് എന്ന ബോര്‍ഡ് മാറ്റി മംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന ബോര്‍ഡ് വെച്ചു.
വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി ഒരുവര്‍ഷം മുമ്പാണ് മംഗളൂരു വിമാനത്താവള നടത്തിപ്പും അറ്റകുറ്റപ്പണികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.അതോടെ വിമാനത്താവളത്തിന്റെ പേരും അദാനി മംഗളൂരു എയര്‍പോര്‍ട്ട് എന്നാക്കി മാറ്റിയിരുന്നു.ഇത് ചോദ്യം ചെയ്ത് പ്രദേശവാസികളും സാമൂഹിക പ്രവര്‍ത്തകനായ ദില്‍രാജ് ആല്‍വയും രംഗത്തെത്തി.വിവരാവകാശനിയമം വഴി നല്കിയ ചോദ്യത്തിന് വിമാനത്താവളത്തിന്റെ നടത്തിപ്പും അറ്റകുറ്റപ്പണികളും നടത്താന്‍ മാത്രമേ അദാനി ഗ്രൂപ്പിന് അവകാശമുള്ളൂ എന്നും പേരുമാറ്റാന്‍ അനുമതിയില്ലെന്നും മനസ്സിലായി.
തുടര്‍ന്നു നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്നാണ് അദാനി വിമാനത്താവളത്തിന്റെ പേര് മാറ്റി പുതിയ ബോര്‍ഡ് വെച്ചതെന്ന് ദില്‍രാജ് ആല്‍വ പത്രസമ്മേളത്തില്‍ പറഞ്ഞു.