മംഗളൂരു : കസ്തൂർബ മെഡിക്കൽ കോളജ്, ഫാ. മുള്ളർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ദീർഘകാലം അനസ്തീഷ്യ വിഭാഗം മേധാവിയും ഫാ. മുള്ളര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായിരുന്ന ഊരിയപ്പടിക്കൽ തോപ്പിൽ ഡോ. ടി.എ.കോശി(89) അന്തരിച്ചു.
മംഗളൂരു വാസ് ലൈനില്‍ താമസിക്കുന്ന ഇദ്ദേഹം തിരുവല്ല കുമ്പനാട് സ്വദേശിയാണ്. സംസ്കാരം ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് മംഗളൂരു നെഹ്റു മൈതാനത്തിന് സമീപം സെന്റ് പോൾസ് ദേവാലയ സെമിത്തേരിയില്‍. മണിപ്പാല്‍ കസ്തൂർബ മെഡിക്കൽ കോളജിലെ ആദ്യ ബാച്ച്എം ബിബിഎസ് വിദ്യാർഥിയും സ്വർണമെഡൽ ജേതാവുമായിരുന്നു. അനസ്തീഷ്യ ഡോക്ടർമാരുടെ സംഘടനയായ ഐഎസ്എയുടെ മംഗളുരു ഘടകം ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോട് നെടുംപറമ്പിൽ പരേതയായ എലിസബത്ത് കോശിയാണു ഭാര്യ. മക്കൾ: ഡോ. സാലി മേരി എബ്രഹാം (പ്രൊഫസർ, യേനെപോയ മെഡിക്കൽ കോളജ്), എബ്രഹാം തോപ്പിൽ (പാർട്ണർ, മേപ്പിൾസ് ആൻഡ് കാൾഡർ, കേമാൻ ഐലൻഡ്). മരുമക്കൾ: ഡോ. എ.എ.എബ്രഹാം (പ്രൊഫസർ, യേനെപോയ മെഡിക്കൽ കോളജ്), ലില്ലി തോപ്പിൽ (കംപ്ലയൻസ് പ്രൊഫഷണൽ കേമാൻ ഐലൻഡ്).