മംഗളൂരു . മുതിർന്ന കായികതാരം കുലശേഖര കൽപനെയിലെ കാഞ്ചന നായർ(66) നിര്യാതയായി. കണ്ണൂർ എടക്കാട് നീലിയത്ത് കുടുംബാംഗമാണ്.
സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങിൽ നടന്ന രാജ്യാന്തര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ ഷോർട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ എന്നിവിയിൽ വിജയിയായിരുന്നു. 2018ൽ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് പുരസ്കാരം നേടി.മംഗളൂരു മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ വൈസ്പ്രസിഡണ്ട്, മംഗളൂരു കേരള സമാജം എക്സിക്യൂട്ടിവ് അംഗം, കേരള സമാജം വനിതാ വിഭാഗം കൺവീനർ, കർണാടക നായർ സർവീസ് സൊസൈറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭർത്താവ് : പരേതനായ നാരായണൻ നായർ. മക്കൾ: ശിവപ്രസാദ് (ലക്ചറർ, മംഗളൂരു എയ്ഡഡ് കോളജ്), പ്രസീത (ബെംഗളൂരു), സുപ്രിയ (ഹൈദരാബാദ്). മരുമക്കൾ : വൽസൻ (ട്രാൻസ്പോർട് ബിസിനസ്, ഹൈദരാബാദ്), മഹേഷ്, ജസ്റ്റിസ്, കർണാടക ഹൈക്കോടതി).