ന്യൂഡെൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ചതി കെണി ഒരുക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് വ്യാപകമായ ഹചര്യത്തിൽ ആണ് മുന്നറിയിപ്പ്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉള്ളതിനാൽ അവ തട്ടിപ്പ് സംഘങ്ങൾ ദുരുപയോ ചെയ്തേക്കാൻ ഇടയുണ്ട്. വാക്സിൻ നൽകിയ ആളുടെ പേര്, വാക്സിൻ സ്വീകരിച്ച സെന്റർ, വാക്സിൻ സ്വീകരിച്ച തീയതി, സമയം, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, ആധാർ കാർഡ് നമ്പറിന്റെ അവസാനത്തെ നാല് അക്കങ്ങൾ എന്നിവയാണ് സർട്ടിഫിക്കറ്റിൽ ഉണ്ടാകുക. ഇതുപയോഗിച്ച് തട്ടിപ്പ് നടത്താൻ എളുപ്പമാണ് എന്നതിനാലാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് പങ്കുവെക്കരുതെന്ന് നിർദേശ നൽകിയിട്ടുള്ളത്.
.
.