കുന്ദാപുരം, ഡിസംബർ 2: കോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡന്റും ബില്ലവ സമുദായ നേതാവുമായ പറമ്പള്ളി ശംഭു പൂജാരി (61)അന്തരിച്ചു.
രണ്ട് തവണ സാലിഗ്രാം ടൗൺ പഞ്ചായത്ത് അംഗം, പ്രതിപക്ഷ നേതാവ്, സാലിഗ്രാം മുനിസിപ്പൽ കൗൺസിലർ, കോട്ട അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, നാരായണഗുരു സേവാസംഘം പ്രസിഡന്റ്, സാലിഗ്രാമ സാർവ്വജനിക ഗണേശോത്സവ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഉഡുപ്പി ജില്ലാ പഞ്ചായത്ത് മുൻ അംഗം ഗീതയാണു ഭാര്യ.