മറ്റുള്ളവരുടെ വാട്സാപ് സ്റ്റാറ്റസ് പലതും കാണുമ്പോള്‍ അത് നമുക്കും സ്റ്റാറ്റസ് ആക്കാന്‍ തോന്നാറുണ്ടല്ലോ. ഫോട്ടോ ആണെങ്കില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാം. എന്നാല്‍ വീഡിയോ ആണെങ്കിലോ… സുഹൃത്തിനെ വിളിച്ച് അയച്ചു തരാന്‍ പറയുകയല്ലാതെ മാര്‍ഗമില്ല. എന്നാല്‍ ഇതിന് പരിഹാരവുമായി എത്തുകയാണ് വാട്സാപ്പ്. മറ്റുള്ളവരുടെ സ്റ്റാറ്റസ് നമുക്ക് ഇഷ്ടമായാൽ അവരോട് ചോദിക്കാതെ നമുക്ക് തന്നെ മൊബൈലിൽ ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ് പുതിയ അപ്ഡേറ്റ്.
അത്തരത്തിൽ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യുന്നതിന് ആദ്യം ഫയൽ മാനേജർ എന്ന ഓപ്ഷനിൽ പോകുക . ചില ഫോണുകളിൽ മൈഫയൽസ് എന്നായിരിക്കും. അതിൽ നിന്നും വാട്ട്സ് ആപ്പ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക .വാട്ട്സ് ആപ്പിൽ നിന്നും മീഡിയ എന്ന മറ്റൊരു ഓപ്ഷൻ കൂടി കാണുവാൻ സാധിക്കുന്നതാണ് മീഡിയ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. മീഡിയ ക്ലിക്ക് ചെയ്ത അകത്തു വന്നുകഴിഞ്ഞാൽ മുകളിൽ കാണുന്ന മൂന്നു ഡോട്ട് ക്ലിക്ക് ചെയ്യുക അവിടെ താഴെ കാണുന്ന ഷോ ഹിഡൻ ഫയൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അത് ഓൺ ചെയ്തു കഴിഞ്ഞാല്‍ ബാക്ക് വരുക അവിടെ statuses എന്ന ഒരു ഫോൾഡർ കാണാം.. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് സ്റ്റാറ്റസ് എല്ലാം ലഭിക്കുന്നതാണ്. അവിടെ നിന്നും നിങ്ങൾക്ക് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യുകയോ അല്ലെങ്കിൽ മൂവ് ചെയ്തു മാറ്റുകയോ ചെയ്യാം .
ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ലികേഷൻ ഇല്ലാതെ തന്നെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും.