മംഗളൂരു : കാസർകോട് ഇച്ചിലങ്കോട് സ്വദേശി എഴുത്തുകാരനും ബ്യാരി ഭാഷാ ഗവേഷകനുമായ മംഗളൂരു ജപ്പുബപ്പാലിലെ പ്രൊഫ. ബി.എം. ഇച്ചിലങ്കോട് (84) നിര്യാതനായി.
മൂടബിദ്രി മഹാവീര കോളജ് ചരിത്രാധ്യാപകനായിരുന്നു. പുരാതന കാല നാഗരികത എന്ന ചരിത്ര പുസ്തകം രചിച്ചിട്ടുണ്ട്.
മോയിൻകുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടുകളടക്കം കന്നഡയിലേക്കു വിവർത്തനം ചെയ്തു. ബ്യാരി-കന്നഡ-ഇംഗ്ലീഷ് നിഘണ്ടുവിന്റെ ചീഫ് എഡിറ്ററായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: സിറാജ്, സഹീർ, സമീൽ, ഹാരിസ്, ഡോ. അനീസ.