പാലക്കാട് : കവി വയലാർ രാമവർമ്മയുടെ ഇളയ മകൾ സിന്ധു വർമ്മ (54) നിര്യാതയായി. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ചാലക്കുടി പാലസ് റോഡിൽ ലായത്തിൽ മഠം കൃഷ്ണ കുമാറിന്റെ ഭാര്യയാണ്. മകൾ മീനാക്ഷി (ഗവേഷണ വിദ്യാർഥി). ചാലക്കുടിയിൽ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് ആശുപത്രിയിൽ എത്തിയത്. ആരോഗ്യം മെച്ചപ്പെട്ടത്തിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറി. ഇന്നലെ രാത്രി ശ്വാസതടസം കൂടിയതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം കോവിഡ് പാട്ടോകോൾ പ്രകാരം പാലക്കാട് നടത്തും.
.
.