കാസര്‍കോട്: ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ ഒന്നിക്കാന്‍ തീരുമാനിച്ച കമിതാക്കള്‍ക്ക് ജാതകം തടസമായി. ജാതകം ചേരാതെ വിവാഹം മുടങ്ങിയതില്‍ മനം നൊന്ത് കാമുകി ജീവനൊടുക്കി. കാസര്‍കോട് ചെമ്മനാടെ മല്ലിക(22) ആണ് മരിച്ചത്.
ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ മംഗളൂരുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സക്കിടെ മരിക്കുകയായിരുന്നു. യുവതിയും കുമ്പള സ്വദേശിയായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്നു ജാതകം നോക്കിയപ്പോള്‍ പൊരുത്തം ഇല്ലെന്നു കണ്ടതോടെ വിവാഹത്തിന് വീട്ടില്‍ എതിര്‍പ്പ് ഉയര്‍ന്നു. ഇതോടെ വിവാഹം മുടങ്ങുമെന്ന ആശങ്കയിലായ യുവതി ജീവന് ഒടുക്കുകയായിരുന്നു.
.