ബംഗളൂരു: ഞെട്ടിക്കുന്ന സംഭവത്തിൽ, ബെംഗളൂരുവില്‍ രണ്ടാം ക്ലാസിൽ പഠിക്കുന്ന 10 വയസ്സുകാരിയെ സ്കൂള്‍ പ്രിൻസിപ്പൽ മാനഭംഗപ്പെടുത്തിയതായിപരാതി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ബെംഗളൂരു വൈറ്റ്ഫീല്‍ഡ് വർത്തൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ സംഭവം. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
രാവിലെ എട്ടരയ്ക്ക് സ്കൂളിലെത്തിയ പെണ്‍കുട്ടിയെ പ്രിന്‍സിപ്പള്‍ സമീപത്തുള്ള തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി എന്നാണു പരാതി. ഇതിനു ശേഷം ഒരു കെയ്ക്കും നല്കി പെണ്‍കുട്ടിയെ തിരികെ അയച്ചു.
വൈകിട്ട് വീട്ടിലെത്തിയ പെൺകുട്ടി വയറുവേദനയെ തുടർന്ന് മാതാപിതാക്കളോട് പരാതിപ്പെട്ടു. അടിവസ്ത്രത്തിൽ രക്തസ്രാവം കണ്ട വീട്ടുകാര്‍ അവളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ആശുപത്രിയിലെ പരിശോധനയില്‍ മാനഭംഗത്തിന് ഇരയായി കണ്ടെത്തി. തുടര്‍ന്നു ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി സംഭവം അമ്മയോടു പറഞ്ഞതും വീട്ടുകാര്‍ പരാതി നല്കിയതും. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തതായി വൈറ്റ്ഫീൽഡ് ഡിവിഷൻ ഡിസിപി എസ്.ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.