മംഗളൂരു: കേരള സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ആഗസ്ത് 13ന് ആരംഭിക്കും. സപ്തംബര്‍ 3ന് കൊടിയല്ബയല് കൂട്ടക്കല ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിവിധ പരിപാടികളോടെ സമാപിക്കും. വിവിധ കലാ-സാഹിത്യ പരിപാടികള്‍, സാംസ്കാരിക സമ്മേളനം, ഓണസദ്യ തുടങ്ങിയവയെല്ലാം സംഘടിപ്പിക്കും.
ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാ-സാഹിത്യ മത്സരങ്ങള്‍ ആഗസ്ത് 13ന് കേരള സമാജം സുവര്‍ണ ജൂബിലി ഹാളില്‍ നടക്കും. കരോക്കെ ഗാനാലാപനം, കവിതാലാപനം, ഓണപ്പാട്ട്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ചിത്രരചന, ഉപന്യാസ രചന, ക്വിസ് (എല്ലാവര്ക്കും), തത്സമയ മത്സരങ്ങള്‍ (വനിത), ബോള്‍ പാസിംങ് (പുരുഷന്മാര്), കാരംസ് (സിംഗിള്‍സ്), കാരംസ് (ഡബിള്‍സ്) എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. കാറ്റഗറി തിരിച്ചുള്ള മത്സരങ്ങള്‍ക്ക് സബ് ജൂനിയര്‍ (6 വയസു വരെ), ജൂനിയര്‍(7-15 വയസ്), സീനിയര്‍ (16-40 വയസ്), സൂപ്പര്‍ സീനിയര്‍ (40നു മുകളില്‍) എന്നിങ്ങനെ ആയിരിക്കും കാറ്റഗറി. ഓരോ ഇനത്തിലും മത്സരിക്കാന്‍ കുറഞ്ഞത് 4 പേര്/ടീം ഇല്ലെങ്കില്‍ പ്രസ്തുത മത്സരം നടത്തുന്നതല്ല. ഗ്രൂപ്പ് ഡാന്‍സിന് ഒരു ടീമില്‍ പരമാവധി 8 പേര് ആകാം. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ മുന്കൂട്ടിആഗസ്ത് 7ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാനും ബന്ധപ്പെടുക: 0824 2441323 (കേരള സമാജം ഓഫിസ്), 8553227290 (ശ്രീരാജ്, യുവജന വിഭാഗം കണ്‍വീനര്‍), 9481413396 (ഷൈജ സത്യന്, വനിതാ വിഭാഗം കണ്‍വീനര്‍), 813982022 (കെ.അശോകന്, പുരുഷ വിഭാഗം കണ്‍വീനര്‍).
ഫോട്ടോ- ഓണാഘോഷത്തിന്റെ ഭാഗമായി വനിതാ വിഭാഗം അവതരിപ്പിക്കുന്ന പരിപാടികളുടെ പരിശീലനം