മംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദക്ഷിണ കന്നഡ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച 25-ാമത് ഇൻഡിപെൻഡൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ യേനെപോയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മിന്നും വിജയം. മൂന്ന് വിഭാഗങ്ങളിൽ യേനപോയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചാമ്പ്യൻമാരായി. കോളജ് വിഭാഗത്തിൽ ബൽമട്ട യേനെപോയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ്, സയൻസ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റും ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ യേനെപോയ ഹൈസ്കൂളും ചാമ്പ്യൻമാരായി. കോളജ് വിഭാഗത്തിൽ മികച്ച സ്ട്രൈക്കറായി യേനെപോയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ്, സയൻസ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റിലെ അമീൻ തെരഞ്ഞെടുക്കപ്പെട്ടു.
.
.