കാസർകോട്: ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്തിന്റെ സഹോദരനും പൂജാരിയുമായ ശ്രീധര അർളിത്തായ(51) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച ദേശീയപാതയിൽ പയ്യന്നൂരിനടുത്ത വെള്ളൂരിലാണ് അപകടം നടന്നത്. തളിപ്പറമ്പിൽ നിന്ന് തൃക്കണ്ണാടേക്ക് വരികയായിരുന്ന ശ്രീധര സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ആഗസ്ത് 16 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടു വളപ്പിൽ. പരേതനായ വാസുദേവ അർളിത്തായയുടെയും യശോദയുടെയും മകനാണ്. ഭാര്യ: ഡോ. ജി.എൻ.രേഖ (അധ്യാപിക, യേനെപോയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ്, സയൻസ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്, കൂളൂർ, മംഗളൂരു). മകൻ: കെ.സ്വാഗത് (ബികോം വിദ്യാർഥി, കനറ കോളജ്, മംഗളൂരു). സഹോദരങ്ങൾ (കെ.ശ്രീകാന്ത്, ബിജെപി സംസ്ഥാന സെക്രട്ടറി), ജയലക്ഷ്മി, ഗണേഷ്, പരേതനായ വെങ്കിടേഷ്.
.
.