ന്യൂഡൽഹി : മംഗളൂരു, ബെംഗളൂരു, വിശാഖപട്ടണം നഗരങ്ങളിൽ ഇനി യുകെ വിസയ്ക്ക് താജ് ഹോട്ടൽ വഴി അപേക്ഷിക്കാം. മംഗളൂരു ഓൾഡ് പോർട്ട് റോഡിലുള്ള വിവാന്റാ മാംഗ്ലൂർ, ബംഗളൂരു വൈറ്റ്ഫീൽഡിലുള്ള വിവാന്റാ ബെംഗളൂരു, വിശാഖപട്ടണം ഗേറ്റ് വേ ഹോട്ടൽ എന്നിവിടങ്ങളിൽ ഇതിനുള്ള സൗകര്യം നിലവിൽ വന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്താൻ ഒരുക്കം നടക്കുന്നതായാണ് അറിയുന്നത്. ഇതു സംബന്ധിച്ച് യുകെ വീസ കൈകാര്യം ചെയ്യുന്ന വി.എസ്.എഫ് ഗ്ലോബൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഹോട്ടൽ കമ്പനിയുമായും റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായും കരാർ ഒപ്പിട്ടു.
അമൃതസറിലെ റാഡിസൺ ബ്ലൂ ഹോട്ടൽ, റെഡ് ചണ്ഡിഗഡ് മൊഹല്ലി, പ്ലാർക്ക് പ്ലാസ ലുധിയാന, റാഡിസൺ നോയ്ഡ എന്നീ ഹോട്ടലുകളിലും സംവിധാനം ഒരുക്കും. ഇവിടങ്ങളിലെ പ്രീമിയം അപ്ലിക്കേഷൻ സെന്ററുകളിൽ നിന്നും അപ്പോയ്മെന്റ് എടുക്കാം. അപ്പോയ്മെന്റ് എടുത്തവർക്ക് ഇവിടങ്ങളിൽ അപേക്ഷ സമർപ്പിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയും.
.