ബണ്ട്വാൾ: കല്ലട്ക്ക-കാഞ്ഞങ്ങാട് ഹൈവേക്ക് സമീപം ഉക്കുടയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാസർകോട്ടെ ആശുപത്രികളിലെ മാലിന്യം തള്ളുന്നത് പിടികൂടി. ആഗസ്ത് 16 ബുധനാഴ്ച നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്. ദിവസങ്ങൾക്ക് മുമ്പ് കേപ്പു വില്ലേജിലെ ചെല്ലഡ്ക അമൈ റോഡിന് സമീപം റോഡരികിൽ ആശുപത്രി മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ നാട്ടുകാർ വിട്ല പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ബുധനാഴ്ച പിടികൂടിയ വാഹനം തന്നെയാണ് അന്നും മാലിന്യം തള്ളിയതെന്നാണ് വിവരം. മുൻപും പലതവണ സമാനമായ രീതിയിൽ മാലിന്യം കടത്തിയിട്ടുണ്ടെന്ന് വാഹനത്തിന്റെ ഡ്രൈവർ വെളിപ്പെടുത്തി.
.
.