പാലക്കാട്: കാപ്പ കേസിലെ പ്രതിയുടെ പേന പൊലീസുകാരൻ കൈവശപ്പെടുത്തിയതായി ആക്ഷേപം. പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ വിജയകുമാറിന് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സ്റ്റേഷനിലെത്തിയ പ്രതി ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കൽ ഉണ്ടായിരുന്ന മൗണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ വിജയകുമാർ കൈവശപ്പെടുത്തിയത്. കാപ്പ നടപടികൾക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്റെ പേന എസ്എച്ച്ഒ കൈവശപ്പെടുത്തിയത്. 60000 രൂപയോളം വില വരുന്ന പേനയാണിത്.സംഭവത്തിൽ പൊലീസുകാരനെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി ശുപാർശ നൽകി. ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്.
.
.