മംഗളൂരു ഓഗസ്റ്റ് 20: കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി ബൈക്ക് ഓടിക്കുകയും കത്തിയും കല്ലുമായി ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ സിനിമാ സ്റ്റൈലില്‍ അറസ്റ്റു ചെയ്തു. ഉള്ളാള്‍ മുക്കച്ചേരി കൈക്കോയിലെ അബൂബക്കര്‍സിദ്ദീഖ് (24) ആണ് അറസ്റ്റിലായത്.
കഞ്ചാവ് ലഹരിയില്‍ അലക്ഷ്യമായി ബൈക്കിൽ കറങ്ങിയ പ്രതി കയ്യിൽ കത്തിയും കല്ലും പിടിച്ച് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിരുന്നു. നാട്ടുകാർ വിവരം കൊണാജെ പോലീസ് സ്റ്റേഷനിൽ അറിയിച്ചു.
ഇതിനിടെ സ്ഥലത്തെത്തിയ വിമുക്തഭടനായ സന്തോഷ് എന്നയാള്‍ പൊലീസിനൊപ്പം ചേര്‍ന്ന് സിദ്ദിഖിനെ പിന്നില്‍ നിന്നു പിടികൂടി. മറ്റൊരു വിമുക്തഭടനായ പൂർണേഷും സഹായിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.