ശിവമൊഗ്ഗ: കർണാടക ശിവമൊഗ്ഗ ജില്ലയിലെ ഹൊളഹോന്നൂരില് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു. ഞായറാഴ്ച രാത്രിയാണ് നശിപ്പിച്ചതെന്ന് കരുതുന്നു. തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 18 വർഷം മുമ്പ് സ്ഥാപിച്ചതാണ് തകര്‍ക്കപ്പെട്ട പ്രതിമ. പ്രതിമ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തെ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ അപലപിച്ചു. കേസിലെ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 'മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത ദേശവിരുദ്ധ നടപടിയെ ശക്തമായി അപലപിക്കുന്നു. ഈ നികൃഷ്ടമായ പ്രവൃത്തിക്ക് പിന്നിൽ പ്രവർത്തിച്ചവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പു വരുത്തും.- സിദ്ദരാമയ്യ പറഞ്ഞു.
.