പുത്തൂർ (മംഗളൂരു): പോലീസ് സ്റ്റേഷനു സമീപം യുവാവ് 20കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വിട്ല അലൈക്ക സ്വദേശിനിയും പുത്തൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം കടയില്‍ ജീവനക്കാരിയുമായ ഗൗരി (20)യാണ് കൊല്ലപ്പെട്ടത്. മാണിനാൽകൂർ നൈബെലു സ്വദേശിയായ ജെസിബി ഓപ്പറേറ്റര്‍ പത്മരാജാണ് പ്രതി. ബണ്ട്വാളിന് സമീപം മാവിനക്കട്ടെയില് വച്ച് ഇയാളെ അറസ്റ്റു ചെയ്തു.
വ്യാഴാഴ്ച ഉച്ചയോടെ പുത്തൂര്‍ വനിതാ പോലീസ് സ്റ്റേഷന് സമീപത്താണു സംഭവം. നടന്നു പോവുകയായിരുന്ന ഗൗരി വനിതാ പോലീസ് സ്റ്റേഷൻ കടന്ന് നടക്കുന്നതിനിടെയാണ് പിന്തുടര്ന്നെത്തിയ പത്മരാജ് അക്രമിച്ചത്.
സാരമായി പരിക്കേറ്റ യുവതിയെ പോലീസ് ഉടൻ പുത്തൂര്‍ ആശുപത്രിയിലെത്തിച്ചു.തുടര്‍ന്നു വിദഗ്ദ്ധ ചികിത്സക്കായി മംഗളൂരുവിലേക്കുള്ള യാത്രാമധ്യേയാണു മരിച്ചത്.