മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ (Mangalore Airport) "പൊന്നോണം 2023 " എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു എയർപോർട്ട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എയർപോർട്ട് ഓഫീസർ ഇൻ ചാർജ് അബ്രഹാം കോശി ഉദ്ഘാടനം ചെയ്തു.
മാവേലിയുടെ എഴുന്നള്ളിപ്പും ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും കലാകായിക മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായി. സിഎന്‍എസ് ഇന്‍ചാര്‍ജ് രമേഷ് കുമാർ, ഫയര്‍ ഇന്‍ചാര്‍ജ് മുഹമ്മദ് ഷരീഫ് , ഇലക്ട്രിക്കല്‍ ഇന്‍ചാര്‍ജ് റാംമോഹൻ, മഹേഷ് പൈ, നിമിഷ അജയചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
.