പയ്യന്നൂര്‍, ഫെബ്രുവരി7: സ്റ്റേഷനിൽ നിന്നും യാത്ര പുറപ്പെട്ട ട്രെയിനിൽ ഓടിക്കയറവെ ട്രയിനിന് അടിയില്‍ വീണ് റെയില്‍വേ ജീവനക്കാരന് മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസർവേഷൻ ക്ലർക്ക് മംഗളുരുവിൽ താമസിക്കുന്ന ഛത്തീസ്ഗഡ് പാർസഭാർ സ്വദേശി കുര്യാക്കോസ് എക്ക (48)യാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് അപകടത്തില്‍ പെട്ട് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുര്യാക്കോസ് ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. ജോലി കഴിഞ്ഞ് താമസസ്ഥലമായ മംഗളൂരുവിലേക്ക് പോകാൻ ട്രെയിനിൽ കയറുന്നതിനിടെയാണ് വീണത്. ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ കാല് തെന്നി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കൂടി പാളത്തില്‍ വീഴുകയായിരുന്നു.
.