മംഗളൂരു, ഫെബ്രുവരി 09: പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് പൊലീസുകാരന് സസ്പെന്ഷന്. കാവൂർ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിള്‍ സന്തോഷിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെന്‍ഡു ചെയ്തത്.
ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ എത്തിയ യുവതിയുടെ മൊബൈൽ നമ്പർ കൈക്കലാക്കുകയും പിന്നീട് അശ്ലീല സന്ദേശങ്ങൾ അയച്ച് പീഡിപ്പിക്കാറുണ്ടെന്നും പറയുന്നു. തനിക്കെതിരെ പരാതി നൽകിയാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയത്രെ. ഇയാളുടെ പീഡനം സഹിക്കവയ്യാതെ ആയതോടെ യുവതി സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാളിന് പരാതി നൽകുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്തത്. (police person suspended)
.