മംഗളൂരു: വിവിധ പേരുകളില്‍ 42 സിം കാര്‍ഡുകള്‍ വാങ്ങിയ 5 പേര് പിടിയില്‍. മുഹമ്മദ് മുസ്തഫ (22), അക്ബർ അലി (24), മുഹമ്മദ് സാദിഖ് (27), റമീസ് (20), പ്രായപൂര്‍ത്തിയെത്താത്ത ഒരാള്‍ എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിലേക്കു ബസ് കയറാൻ ധർമസ്ഥലയിൽ നിൽക്കുമ്പോള് ധര്‍മസ്ഥല പൊലീസാണ് അഞ്ചു പേരെയും കസ്റ്റഡിയിലെടുത്തത്.
കുടുംബാംഗങ്ങളുടെയും മറ്റും പേരുകളിലായി ഇവര്‍ നിരവധി സിം കാർഡുകൾ വാങ്ങിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പിടികൂടിയത്.
ഇവര്‍ക്ക് പിന്നിൽ വൻ റാക്കറ്റും സാമ്പത്തിക ഇടപാടുകളും സംംശയിക്കുന്നതായി സൂചിപ്പിച്ച ധര്‍മസ്ഥല പൊലീസ് സംഭവത്തില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥനത്തില്‍ ഇഡി അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.