മംഗളൂരു: കൊങ്കണ്‍ റെയില്‍വേ ടിക്കറ്റില്ലാതെ യാത്രക്കാരെ പിടി കൂടി ഒരു മാസത്തില്‍ ചുമത്തിയ പിഴ 2 കോടിയിിലേറെ രൂപ.
കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ ജനുവരിയിൽ നടത്തിയ പരിശോധനയിലാണ് തങ്ങളുടെ പരിധിയില്‍ ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 9,548 പേരെ പിടികൂടി മൊത്തം 2,17,97,102 രൂപ പിഴ ഈടാക്കിയത്.
ട്രെയിനുകളിലെ ടിക്കറ്റ് പരിശോധകരും പ്രത്യേക സ്ക്വാഡും എല്ലാം ചേര്‍ന്നാണു പരിശോധന നടത്തിയത്. ട്രെയിനുകളില്‍ ശക്തമായ പരിശോധന തുടരുമെന്ന് കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.