മംഗളൂരു: സ്വകാര്യ ബസും ബൈക്കും കുട്ടിയിടിച്ച് മലയാളി വിദ്യാര്‍ഥി മംഗളൂരുവില്‍ മരിച്ചു. കാസർകോട് കുംബഡാജെ സ്വദേശി പുരുഷോത്തമ ഷെട്ടി-ദേവിക ദമ്പതികളുടെ മകന് ശിവശരൺ ഷെട്ടി (20) ആണ് മരിച്ചത്. മംഗളൂരു സഹ്യാദ്രി എൻജിനീയറിങ് കോളജില്‍ രണ്ടാം വർഷ വിദ്യാർഥിയാണ്.
വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. മംഗളുരുവിൽ താമസിച്ച് പഠിക്കുകയായിരുന്ന ശിവശരൺ താമസ സ്ഥലത്തു നിന്ന് ബൈക്കില്‍ കോളജിലേക്ക് പോകവേ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. മംഗളുരുവിൽ താമസിച്ച് പഠിക്കുകയായിരുന്ന ശിവശരൺ താമസ സ്ഥലത്തു നിന്ന് ബൈക്കില്‍ കോളജിലേക്ക് പോകവേ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.