മംഗളൂരു: മംഗളൂരുവും ബെെംഗളൂരുവും ഉള്‍പ്പെടെ കര്‍ണാടകത്തിലെ 10 നഗരങ്ങളില്‍ രാത്രി ജീവിതം ഊര്സ്വലമാകാന് വഴിയൊരുങ്ങുന്നു. സംസ്ഥാന ബജറ്റ് അവതരണ വേളയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതുപോലെ ബെംഗളൂരുവിലും സംസ്ഥാനത്തുട നീളമുള്ള മറ്റ് 10 മുനിസിപ്പൽ കോർപ്പറേഷനുകളിലും വാണിജ്യ, ബിസിനസ് സ്ഥാപനങ്ങള്‍ പുലര്‍ച്ചെ 1 മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. നിലവില്‍ 11 മണി വരെയാണ് പല നഗരങ്ങളിലും സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതിയുള്ളത്.
ബെംഗളൂരുവിന് പുറമെ ബള്ളാരി, ബെളഗാവി, ദാവനഗരെ, ഹുബ്ബള്ളി-ധാർവാഡ്, കലബുറഗി, മംഗളൂരു, മൈസൂരു, ശിവമൊഗ്ഗ, തുംകൂരു, വിജയാപുര എന്നിവയുൾപ്പെടെയുള്ള മുനിസിപ്പൽ കോർപ്പറേഷനുകൾക്കും ഈ വിപുലീകൃത സമയം ബാധകമാണ്.
പ്രധാന നഗരങ്ങളില്‍ സാമ്പത്തിക പ്രവർത്തനം വർദ്ധിപ്പിക്കാനും ബിസിനസുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ഈ നീക്കം ലക്ഷ്യമിടുന്നു.