ഉഡുപ്പി: ആഭരണം വാങ്ങാൻ എത്തിയ സംഘം മുക്ക് പണ്ടം നൽകി ജൂവലറി ഉടമയെ കബളിപ്പിച്ചു. ഉഡുപ്പിയിൽ ആണ് സംഭവം. ഉഡുപ്പി കനകദാസ റോഡിലെ മാരുതി ജ്വല്ലറിയിൽ ബുർഖ ധരിച്ച് എത്തിയ മൂന്ന് സ്ത്രീകൾ ആണ് തട്ടിപ്പ് നടത്തിയത്. ജ്വല്ലറി ഉടമയുടെ പരാതിയിൽ ഉഡുപ്പി ടൗൺ പോലീസ് കേസെടുത്തു.
ഫെബ്രുവരി 18 ഞായറാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. 35 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള ബുർഖ ധരിച്ച മൂന്ന് സ്ത്രീകൾ ജ്വല്ലറിയിൽ സ്വർണം വാങ്ങാൻ എത്തി. നടന്നു. 31.49 ഗ്രാം തൂക്കമുള്ള മാലയും 10.94 ഗ്രാം തൂക്കമുള്ള കമ്മലും നൽകി 15.800 ഗ്രാം തൂക്കമുള്ള ബ്രേസ് ലെറ്റ് ആണ് ഇവർ വാങ്ങിയത്.
എന്നാൽ, ജൂവലറി ഉടമ പഴയ സ്വർണത്തിൻ്റെ മാറ്റ് പരിശോധിച്ചതിനു പിന്നാലെ ഇയാളുടെ ശ്രദ്ധ തിരിച്ച ഇവ മാറ്റി പകരം സമാന രൂപത്തിലുള്ള വ്യാജ ആഭരണങ്ങൾ വെക്കുകയായിരുന്നു. കട ഒഴിയുന്നതിന് മുമ്പ് മൊത്തം 1,98,923 രൂപയുടെ നഷ്ടം ഉണ്ടായതായി പരാതിയിൽ പറയുന്നു.