മംഗളൂര: ബണ്ട്വാൾ സജീപനാട് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ ഹോട്ടൽ ഉടമ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഹോട്ടല്‍ വ്യാപാരി സജിപനാട്ടെ അബ്ദുള്ളയെ പൊലീസ് അറസ്റ്റു ചെയ്തു.
ഫെബ്രുവരി 18ന് പെൺകുട്ടിയുടെ മാതാവ് ബണ്ട്വാള്‍ റൂറൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്സോ) നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
.