മംഗളൂരു: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് (നമ്പര്‍ 20632/20631) മംഗളൂരു വരെ നീട്ടാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. മംഗലാപുരത്ത് നിന്ന് രാവിലെ 6.15 ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 3.05 ന് തിരുവനന്തപുരത്ത് എത്തും. തിരിച്ചുള്ള യാത്ര തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 12.40ന് മംഗളൂരുവിലെത്തും. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ട്രെയിനുകൾ സർവീസ് നടത്താനാണു തീരുമാനം എന്നാണറിയുന്നത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.
തിരുവന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളടക്കം നിരവധി പേര് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മംഗളൂരു കേരള സമാജം റെയില്‍വേ മന്ത്രിക്കും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും നിവേദനം നല്‍കിയിരുന്നു.