വിട്ല (ദക്ഷിണ കന്നഡ): റെയിൽവേ പാലത്തിൻ്റെ സുരക്ഷാ ബീം തകര്‍ന്നു. വിട്ല മിറ്റൂരിലാണ് സംഭവം.
വാഹനങ്ങൾ റെയില്‍വേ പാലത്തിൽ ഇടിക്കുന്നത് തടയാനാണ് സുരക്ഷാം ബീം സ്ഥാപിച്ചത്. ഇതില്‍ അനുവദനീയമായതില്‍ കൂടുതല്‍ ഉയരത്തില്‍ ചരക്കു കയറ്റി എത്തിയ ഏതോ വാഹനം ഇടിച്ചതാകാം കാരണമെന്നാണു കരുതുന്നത്.
സംഭവത്തെത്തുടർന്ന് മാണി-മൈസൂർ ദേശീയപാതയില്‍ മിറ്റൂർ റെയിൽവേ പാലത്തിന് സമീപം വാഹന ഗതാഗതം ഏറെ നേരം തടസപ്പെട്ടു.