ബെംഗളൂരു: കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് സമരത്തിന് ഒരുങ്ങുന്നു. മാർച്ച് 4 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നാണ് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചിരിക്കുന്നത്.
വേതന പരിഷ്കരണം നടപ്പാക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, 2020ൽ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് എതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക, സ്വകാര്യവൽകരണ നടപടികൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പണിമുടക്കിനു നോട്ടീസ് നൽകിയിരിക്കുന്നത്.
.