മംഗളൂരു : സ്റ്റാർഹെൽത്ത് ഇൻഷുറൻസ് മംഗളൂരു ബ്രാഞ്ച് മാനേജരും ബിക്കർനക്കട്ടെയിലെ മൂവ് ആൻഡ് പിക് സൂപ്പർ മാർക്കറ്റ് ഉടമയുമായ പമ്പുവല്ലിലെ ഗിരീഷ് വേലുക്കുട്ടി(46) അന്തരിച്ചു. കരുനാഗപ്പള്ളി സ്വദേശിയാണ്.
മംഗളൂരു കേരള സമാജത്തിന്റെ ആദ്യകാല പ്രവർത്തകനും കേരള സമാജത്തിന്റെ ഓഫീസ് കെട്ടിടം യാഥാർഥ്യമാക്കാൻ പണം കണ്ടെത്തുന്നതിന് സ്വന്തം വീടുൾപ്പെടെ പണയപ്പെടുത്തി മുന്നിട്ടിറങ്ങുകയു ചെയ്ത ഗണേശൻ വേലുക്കുട്ടിയുടെ മകനാണ്. ഭാര്യ: ദീപിക. മകൾ: ദാർത്തി (വിദ്യാർഥിനി). സഹോദരങ്ങൾ: ഹരീഷ് (ദുബായ്), പരേതയായ ശ്രീജ.
.