മംഗളൂരു: കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച കാണാതായ ഉള്ളാള്‍ സോമേശ്വര മൂട എക്സ്റ്റൻഷനിൽ താമസിക്കുന്ന ഗൗതം എം (30) ആണ് മരിച്ചത്. ഒരു ഫിനാൻസ് കമ്പനിയിൽ സീസർ ആയി ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം തൊക്കോട്ട് ഒരു ഉത്സവത്തില്‍ പങ്കെടുത്തു മടങ്ങിയതായിരുന്നു. രാത്രി വൈകി മദ്യപിച്ച് വീട്ടിലെത്തിയ ഗൗതമും വീട്ടുകാരുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വീടു വിട്ട അദ്ദേഹത്തെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേണം നടത്തുന്നതിനിടെയാണ് നേത്രാവതി പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.
.
.