വാർത്താമലയാളം.കോം കൊച്ചിൻ ബേക്കറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വയലാർ ഗാനാലാപന മത്സരത്തിൽ യൂട്യൂബ് ലൈക്കുകൾ അടിസ്ഥാനമാക്കിയുള്ള റാങ്കിംങും പ്രാഥമിക ഘട്ടത്തിലെ വിധികർത്താക്കളുടെ മാർക്കുകളും അടിസ്ഥാനമാക്കി 11 പേർ അന്തിമ ഘട്ടത്തിൽ പ്രവേശിച്ചു. 10 പേരെയാണ് അന്തിമ ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, രണ്ടു പേർ ഒരേ റാങ്കിങിൽ വന്നതോടെയാണ് 11 പേരെ അന്തിമ ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചത്.അന്തിമ ഘട്ടത്തിൽ പ്രവേശിച്ചവരുടെ വിവരം ചുവടെ കൊടുക്കുന്നു:
1. എം.ജി.രാജൻ, അറക്കൽ ഹൗസ്, വെങ്കല്ലൂർ, തൊടുപുഴ, ഇടുക്കി ജില്ല. (വയലാർ ഗാനാലാപന മത്സരം-15) 2. പി.ദേവതീർഥ, കക്കോടി, കോഴിക്കോട് (വയലാർ ഗാനാലാപന മത്സരം-24) 3. വേണുഗോപാൽ, കുണ്ടനി ഹൗസ്, കടവ് റോഡ്, ആറ്റപ്പിള്ളി, തൃശൂർ (വയലാർ ഗാനാലാപന മത്സരം-1) 4. അനുരാജ്, മഞ്ചീരം, പട്ടാനൂർ, കണ്ണൂർ (വയലാർ ഗാനാലാപന മത്സരം-23) 5. എം.ടി. മഞ്ചിമ, മലയൻ തറമ്മൽ ഹൗസ്, ചെറുകുന്ന്, കണ്ണൂർ (വയലാർ ഗാനാലാപന മത്സരം-19) 6. നന്ദകിഷോർ എ.രമേഷ്, കമല നിവാസ്, ചെക്കിക്കുണ്ട്, വെള്ളോറ, കണ്ണൂർ. (വയലാർ ഗാനാലാപന മത്സരം-22) 7. സി. മഹേന്ദ്രൻ, തോട്ടിൻകര, വടവന്തൂർ, മാത്തിൽ (പിഒ), പയ്യന്നൂർ. (വയലാർ ഗാനാലാപന മത്സരം-20) 8. കെ.കെ.അർഹിത് കൃഷ്ണ, രസമഞ്ച, കല്ലായി കണ്ണോത്ത് വീട്, കിഴക്കേക്കര, താഴെ ചൊവ്വ, കണ്ണൂർ.((വയലാർ ഗാനാലാപന മത്സരം-4) 9. അശ്വതി ഗംഗാധരൻ, മുംബൈ. (വയലാർ ഗാനാലാപന മത്സരം-12) 10. കെ. അനന്യ, ആലിങ്കാൽ ഹൗസ്, പൊള്ളക്കട, ഹരിപുരം പിഒ, കാസർകോട് ((വയലാർ ഗാനാലാപന മത്സരം-17) 11. വിനോദ് പരേക്കളത്തിൽ. (വയലാർ ഗാനാലാപന മത്സരം-11)
പ്രാഥമിക ഘട്ടത്തിൽ വിധികർത്താക്കൾ തെരഞ്ഞെടുത്ത 27 ഗായകരെയാണ് മത്സലത്തിൽ ഉൾപ്പെടുത്തിയത്. ഇവരുടെ പാട്ടുകൾ വാർത്താ മലയാളം യൂ ട്യൂബ് ചാനലിലും വാർത്താ മലയാളം വെബ്സൈറ്റിലും ലഭ്യമാക്കി. തുടർന്നുള്ള ഘട്ടത്തിൽ പ്രേക്ഷകർ നൽകുന്ന ലൈക്കുകൾ വിധി നിർണയത്തിൽ ഒരു ഘടകമായി. യൂട്യൂബിൽ ഓരോ ഗാനവും എത്രപേർ കണ്ടുവെന്നും അതിൽ എത്ര പേർ ലൈക്ക് ചെയ്തു എന്നും വിലയിരുത്തി. മത്സരാർഥിയുടെ പ്രകടനം വിലയിരുത്താതെ ലൈക്ക് ചെയ്യുക എന്നത് ഓൺലൈൻ മത്സരങ്ങളിൽ പതിവായി നടക്കുന്ന കാര്യമാണ്. അത് മത്സരത്തിനു ഗുണപരമാകില്ല എന്നതു കൊണ്ടു തന്നെ യൂ ട്യൂബിലെ watch time, avarage view duration, ranking by views തുടങ്ങി എല്ലാ കാര്യങ്ങളും സാങ്കേതിക സഹായം ലഭ്യമാക്കിയ സംഘം വിലയിരുത്തിയാണ് പ്രേക്ഷകരുടെ ലൈക്ക് അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങ് തയാറാക്കിയത്. ഇതിനൊപ്പം ഈ ഘട്ടത്തിൽ ഓരോ മത്സരാർഥിക്കും വിധികർത്താക്കൾ നൽകിയ മാർക്കുകൾ കൂടി ചേർത്താണ് അന്തിമ ഘട്ടത്തിലേക്കുള്ള 11 പേരെ തെരഞ്ഞെടുത്തത്. ഇതിൽ നിന്നാണ് ഇനി അന്തിമ വിജയികളെ വിധികർത്താക്കൾ കണ്ടെത്തുക. അന്തിമ വിജയികളെ നാളെ പ്രഖ്യാപിക്കും.