മടിക്കേരി : ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നെറ്റ് വര്‍ക്ക് കവറേജ് തടസമായതോടെ 20 അടി ഉയരത്തില്‍ തട്ട് നിര്‍മിച്ച് അധ്യാപകന്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്കൂളുകൾ അടച്ചിട്ട് 15 മാസമായി. ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, കുന്നുകളും കുന്നുകളും വനങ്ങളും നിറഞ്ഞ കുടകില്‍ നെറ്റ്വർക്ക് ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതോടെ ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ അധ്യാപകരും വിദ്യാര്‍ഥികളും ദുരിതത്തിലാണ്.
ഇതിനു പരിഹാരമായാണു സോമവാര്‍പേട്ട മുള്ളൂര്‍ സർക്കാർ എല്‍പി സ്കൂളിലെ അധ്യാപകനായ ചിക്കകൊളത്തൂരിലെ സതീഷ് തന്റെ വീടിനു സമീപം 20 അടി ഉയരത്തില്‍ തട്ട് നിര്‍മിച്ചത്. പറമ്പില്‍ നെറ്റ് വര്‍ക്ക് കിട്ടുന്ന സ്ഥലം കണ്ടെത്തിയ സതീഷ് അവിടെ മുള, കമുക് തുടങ്ങിയവ ഉപയോഗിച്ച് തട്ട് തയാറാക്കുകയായിരുന്നു. ഇതില്‍ കയറിയാല്‍ നല്ല നെറ്റ് വര്‍ക് കവറേജ് ലഭിക്കുന്നുണ്ടെന്നും തടസമില്ലാതെ ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും സതീഷ് പറഞ്ഞു.
.