മംഗളൂരു: റെയിവേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട മംഗളൂരു ജംങ്ഷന്-തോക്കൂര്‍ ഭാഗത്ത് ഗതാഗതം പുനസ്ഥാപിച്ചു. ഇതോടെ കൊങ്കണ്‍ ഭാഗത്തേക്കും തിരികെയും 2 ദിവസമായി തടസപ്പെട്ട ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു.
ഞായറാഴ്ച്ച രാവിലെയാണ് മണ്ണ് നീക്കി തകര്‍ന്ന പാളവും വൈദ്യുത തൂണും പുനസ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായത്. തുടര്‍ന്ന് ആദ്യം എന്‍ജിനും പിന്നീട് ചരക്കു തീവണ്ടിയും കടത്തി വിട്ട് പുരക്ഷാ പരിശോധന നടത്തി. ഇതിനു ശേഷമാണ് യാത്രാ ട്രെയിന്‍ കടത്തി വിട്ടത്. 8.50 ന് അജ്മീർ - ഏറണാകുളം മരുസാഗര്‍ എക്സ്പ്രസ് (02978) ആണ് ആദ്യം കടത്തി വിട്ടത്. മണിക്കൂറിൽ 10 കിലോമീറ്റർ വേഗത്തിലാണ് ഇതു കടന്നു പോയത്.
.