ബണ്ട്വാൾ : വിട്ലയില്‍ യുവതി കുളത്തില്‍ ചാടി മരിച്ചു. വിട്ല കസബ നേത്രക്കരെ ബാബു നായിക്കിന്റെ മകള്‍ നിഷ്മിത (22) ആണ് മരിച്ചത്. ഒരു ഡെന്റൽ ക്ലിനിക്കിൽ ജീവനക്കാരിയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം മുതൽ നിഷ്മിതയെ കാണാതായിരുന്നു. തിങ്കളാഴ്ച രാവിലെയാണു സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. കുളത്തിനു സമീപത്തു നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോണും കണ്ടെത്തി.
ആത്മഹത്യാക്കുറിപ്പിൽ ചിലരുടെ പേരുകള്‍ എഴുതിയിട്ടുണ്ട്. വിട്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.