ബെംഗളുരു : യുവ കരാറുകാരനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസില്‍ തമിഴ്നാട്ടിലെ വനിതാ രാഷ്ട്രീയ നേതാവ് ബെംഗളൂരുവില്‍ അറസ്റ്റിലായി. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ വനിതാ വിഭാഗം നേതാവും മരുന്നു കമ്പനി ജീവനക്കാരിയുമായ കാവ്യയാണ് അറസ്റ്റിലായതെന്നു സൂചിപ്പിച്ച പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ശരീരഭാരം കുറക്കാനുള്ള മരുന്നു നല്‍കാമെന്ന് പറഞ്ഞാണ് മരുന്നു കമ്പനി ജീവനക്കാരിയായ കാവ്യ കരാറുകാരനെ സമീപിച്ച് അടുപ്പം സ്ഥാപിച്ചത്. അടുപ്പം വളര്‍ത്തിക്കൊണ്ടു വന്നു.
തുടര്‍ന്ന് ഒരു റിസോർട്ടിൽ ഒത്തുചേരുകയും നീന്തൽ ചിത്രങ്ങൾ ഉൾപ്പെടെ ശേഖരിക്കുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാവ്യ പണം തട്ടിയെനന്നാണു പരാതി. 3 ലക്ഷത്തോളം രൂപ നൽകിയിട്ടും ശല്യം തുടരുകയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നു കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കാവ്യ ഇതു ചെയ്യാതിരിക്കാന്‍ 1 കോടി രൂപ ആവശ്യപ്പെട്ടു. ഇതോടെയാണ് കരാറുകാരന് പൊലീസിനെ സമീപിച്ചത്.