തിരുവനന്തപുരം : വടകര എംഎൽഎ കെ.കെ.രമയുടെ സത്യപ്രതിജ്ഞ വേളയിൽ ധരിച്ച ഭർത്താവ് ടി. പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് വിവാദം ആകുന്നു.
സത്യപ്രതിജ്ഞയ്ക്ക് ആർഎംപി സ്ഥാപകനും ഭർത്താവുമായ ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് സാരിയിൽ അണിഞ്ഞായിരുന്നു കെ.കെ. രമ എത്തിയത്. ഇക്കാര്യത്തിൽ നിയമ സഭയുടെ പെരുമാറ്റ ചട്ടലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കി.
സഭയുടെ കോഡ് ഓഫ് കണ്ടക്ടിൽ ഇത്തരത്തിലുള്ള പ്രദർശനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് പൊതുവിൽ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും എം.ബി.രാജേഷ് കൂട്ടിച്ചേർത്തു.