ബെംഗളുരു : പ്രായമില്ലെങ്കിലും കൂട്ടിക്ക് ഉയരമുണ്ടോ, കർണാടകത്തിലെ കെആർടിസി ബസുകളിൽ ഇനി ഫുള്‍ ചാര്‍ജ് നല്‍കണം. ഉയരം കുറവാണെങ്കില്‍ കുട്ടികൾക്കുള്ള പകുതി ടിക്കറ്റ് ആനുകൂല്യം ലഭിക്കാന്‍ വയസു തെളിയിക്കുന്ന രേഖ ഹാജരാക്കുകയും വേണം.
കര്‍ണാടക കെഎസ്ആര്‍ടിസിയില്‍ 6 വയസ് മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് ടിക്ക റ്റ് നിരക്കിൽ ഇളവ് ലഭിക്കുന്നത്. ഈ നിരക്ക് ഇളവ് ലഭിക്കണമെങ്കില്‍ ഇനി മുതല്‍ ജനന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, സ്കൂൾ ഐഡി കാർഡ് എന്നിവയിലേതെങ്കിലും ഒന്ന് കണ്ടക്ടർ ചോദിക്കുമ്പോൾ കാണിക്കണം എന്നാണ് പുതിയ ഉത്തരവ്.
അതേ സമയം, പ്രായം 12 വയസില്‍ താഴെയാണെങ്കിലും കുട്ടിയുടെ ഉയരം 130 സെന്റിമീറ്ററിൽ കൂടു തൽ ആണെങ്കില്‍ കുട്ടികള്‍ക്കുള്ള ഇളവ് ലഭിക്കില്ല. ഇവര്‍ക്ക് മുഴുവന്‍ തുകയും നല്കി ടിക്കറ്റ് എടുക്കണം.