ചിക്കബെല്ലാപുര: പതിനൊന്നു വയസുകാരനെ തെരുവുനായ്കള്‍ കടിച്ചു കൊന്നു. കര്‍ണാടക ചിക്കബല്ലാപുര ഷിഡ്ലഘട്ടയിൽ ഞായറാഴ്ച രാവിലെയാണു സംഭവം. ഷിഡ്ലഘട്ട ഉറുദു ഹയർ പ്രൈമറി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കലന്ദർ ഖാൻ (11) ആണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ കുട്ടിയെ ഇരുപതോളം തെരുവ് നായ്ക്കൾ അടങ്ങുന്ന കൂട്ടമാണ് അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കലന്ദര്‍ റോഡിൽ കുഴഞ്ഞു വീണു. വഴിയാത്രക്കാര്‍ നായ്ക്കളെ ഓടിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കു മരിച്ചിരുന്നു.
.
.