കഡബ, നവംബർ 12 : ബന്ധുവായ പെണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കഡബ കൊടിമ്പാല പജോവുവിലെ രമേഷിനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന പോക്സോ നിയമ പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18 മാസമായി ഇയാൾ ബന്ധുവായ ഒരു പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്ഥിരമായി പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നിരുന്ന പ്രതി 2020 ഏപ്രിൽ പീഡിപ്പിച്ചതായാണ് പറയുന്നത്. പെൺകുട്ടി ഗർഭിണിയായപ്പോൾ ഈ വിവരം ആരോടും പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പറയുന്നു.
പെൺകുട്ടിക്ക് അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മുത്തശ്ശി പെണ്‍കുട്ടിയെ കഡബ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററില്‍ കൊണ്ടുപോയി. ഇവിടത്തെ പരിശോധനയിൽ ആണ് അവൾ ഗർഭിണിയാണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. തുടര്‍ന്ന് മംഗളൂരു ലേഡി ഗോഷെൻ ആശുപത്രിയിലെത്തിച്ച് വിശദ പരിശോധന നടത്തിപെൺകുട്ടി ഗർഭിണിയായി ഒന്നര മാസമായെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നതും പോലീസില്‍ പരാതി നല്‍കുന്നതും.