പുത്തൂർ (ദക്ഷിണ കന്നഡ) : പോക്സോ കേസിലെ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന കുറ്റത്തിന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉജിരെയിലെ ഗണേഷ്, മൂഡിഗെരെ സ്വദേശി ലിംഗപ്പ എന്നിവരാണ് അറസ്റ്റിലായത്.
രാജു ഹോസ്മട്ട എന്നയാള്‍ക്കെതിരെ നേരത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. അറസ്റ്റിലായ രണ്ടുപേരും രാജുവിനെ കാറിൽ മൂഡിഗെരെയിലേക്ക് രക്ഷപ്പെടാൻ സഹായിച്ചെന്നാണ് കേസ്.
രാജുവിനെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചു. അതേസമയം ഇയാള്‍ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.