മംഗളൂരു, ഡിസംബർ 12: കടയിൽ പാദരക്ഷ വാങ്ങാനെത്തിയ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കടയുടമ അറസ്റ്റില്‍. കിന്നിഗോളി താളിപ്പാടിയിലെ ചെരുപ്പ് കടയുടമ ഷംസുദ്ദീനെ(42) ആണ് മുൽക്കി പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയോടെയാണ് യുവതി ചെരുപ്പ് വാങ്ങാനെത്തിയത്. കടയുടമ ഷംസുദ്ദീന് നിരവധി ജോഡി പാദരക്ഷകൾ നോക്കിയെങ്കിലും ഒന്നും ഇഷ്ടപ്പെട്ടില്ല.
ഇതോടെ കൂടുതൽ സ്റ്റോക്ക് അകത്ത് ഉണ്ടെന്ന് പറഞ്ഞ് കടയ്ക്ക് അകത്തു തന്നെയുള്ള ഒരു കമ്പാർട്ടുമെന്റിലേക്ക് കൊണ്ടുപോയി. തുടർന്ന് ഇയാൾ അവിടെ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പാരാതി. യുവതിയുടെ പരാതിയില്‍ കേസെടുത്ത മുല്‍ക്കി പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തു.