ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് ശബരിമലയിലേക്ക് കർണാടകയുടെ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു. ശബരിമല നിലയ്ക്കൽ ബസ് സ്റ്റാൻഡിലേക്കാണു സർവീസ്.
ഡിസംബർ 15 മുതൽ ഉച്ചയ്ക്ക് 1 മണിക്ക് ബെംഗളൂരു ശാന്തി നഗർ ബസ് സ്റ്റേഷനിൽ നിന്നാണ് ശബരിമലയിലേക്കുള്ള ബസ് പുറപ്പെടുക. മൈസൂരു വഴി പിറ്റേന്ന് രാവിലെ 8.15ന് നിലയ്ക്കലിൽ എത്തും. തിരികെ വൈകുന്നേരം 5 മണിക്ക് നിലയ്ക്കലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ബെംഗളൂരു ശാന്തിനഗറിൽ എത്തും. രാജഹംസ ബസുകളാണ് സർവീസ് നടത്തുക.
.