മംഗളൂരു: അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ജന്മദിനാശംസ നേരാൻ ഹോസ്റ്റല്‍ വാർഡൻ മൊബൈൽ ഫോൺ നൽകിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഉള്ളാള്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ കിന്യയിലെ ശാരദ വിദ്യാ നികേതനിൽ വിദ്യാര്‍ഥിയായ ബെംഗളൂരു ഹൊസകോട്ട് സ്വദേശി പൂർവജ് (14) ആണ് മരിച്ചത്.
ജൂൺ 11ന് പൂര്‍വജിന്റെ അമ്മയുടെ ജന്മദിനമായിരുന്നു. അമ്മയെ ആശംസിക്കാൻ ഹോസ്റ്റൽ വാർഡനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടപ്പോൾ നിരസിച്ചു. ബന്ധുക്കൾ 14 തവണ പൂർവജിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവരോടു സംസാരിക്കാനും വാര്ഡന് അനുവദിച്ചില്ല. ഇതോടെ പൂർവ്വജ് അസ്വസ്ഥനായിരുന്നു.
ശനിയാഴ്ച രാവിലെയാണ് പൂര്‍വജിനെ മരിച്ച നിലയില്‍ കണ്ടത്. വൈകുന്നേരത്തോടെ വീട്ടുകാർ ഹോസ്റ്റലിൽ എത്തി. ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.